Monday, March 18, 2013

കിളി വന്നു ( കിളി പോയിരുന്നു )

കിളി വരുന്നുവെന്ന് ..

അതെ കിളി തിരിച്ചു വരുന്നുവെന്ന് ..

ഒരു കൂട് പണിയണം, സ്വര്‍ണക്കൂട് ..

വായു കടക്കാത്ത, വെളിച്ചം കടക്കാത്ത ദൃഡമായ വാതിലും 


മാന്ത്രിക പൂട്ടുമുള്ള ഒന്ന് ..

കണ്ടാല്‍ ഒരു സ്വര്‍ണ്ണക്കട്ടി പോലെ കരുതണം ..

അകത്തെ നോവും വിരഹവും പുറം ലോകം, സ്വര്‍ണ്ണ ശോഭയില്‍ 


വിസ്മരിക്കണം ..

കണ്ണീരുണക്കാന്‍ ചൂടും, പിടച്ചിലടക്കാന്‍ കോച്ചുന്ന കുളിരും 


നല്‍കുന്ന കൂട് ..

നിന്റെ ചിറകുകള്‍ ഇനിയൊരിക്കലും വായുവിനു 


മുറിവേല്‍പ്പിക്കരുത് ..

തൂവലുകള്‍ തുഷാരം ചൂടി തിളങ്ങരുത് ..

ഇനിയും അതി പുലരിയില്‍ ഒരു പ്രാണനും നിന്റെ കാല്‍ 


നഖങ്ങളില്‍ പിടയുകയും കൂര്‍ച്ചുണ്ടുകളില്‍ 

ജീവന്‍ വെടിയുകയും അരുത് ..

ചെറു നാഴികകളില്‍ മൈല്‍ താണ്ടുന്ന നിന്റെ കണ്‍ വിടര്‍ച്ച 


കൂട്ടിനുള്ളിലെ അസൗകര്യങ്ങളില്‍ തട്ടി 

തടഞ്ഞു മുറിഞ്ഞു കൂമ്പണം ..

ശ്..ശ്..ശ്ശ്.. കിളി വരുന്നു ...

6 comments:

  1. ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും

    ReplyDelete
  2. ബന്ധനം ബന്ധനം തന്നെ...

    ശുഭാശംസകൾ...

    ReplyDelete
  3. അജിത്ത് ഭായ്‌ , സൌഗന്ധികം നന്ദി :)

    ReplyDelete
  4. ഒരുപാടു പ്രാണനുകള്‍ എടുക്കുന്ന കിളി ആണെങ്കില്‍ അതിനെ കൂട്ടില്‍ തന്നെ ഇടണം...

    ReplyDelete
  5. സ്വര്‍ണ്ണം കൊണ്ടായാലും കൂട് കൂട് തന്നെയല്ലേ...

    ആശംസകള്‍

    ReplyDelete
  6. @ അജ്ഞാതന്‍ / അജ്ഞാത , കിളിക്ക് തന്റെ പ്രവൃത്തി ഭക്ഷ്യശൃംഗലയുടെ ഭാഗമെന്നു ന്യായീകരിക്കാം. ഇവിടെ കൂടിന്റെ ഉടമത്തന്നെ പറയുന്നുണ്ട് " അതി പുലരിയില്‍ " എന്ന് . കിളികള്‍ പുലരിയില്‍ അല്ലേ ഇരപിടിക്കുനത്. ഉടമയുടെ അസൂയയും സ്വാര്‍ത്ഥതയും തന്നെയാണ് തെളിയുന്നത് .
    @ മുബി - തീര്‍ച്ചയായും
    വായിച്ചതിനു നന്ദി :)

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....