Friday, June 1, 2012

സ്ത്രീകളോട് എങ്ങനെ പെരുമാറാം


അവളോടു ഒരു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിച്ചില്ല. കീഴ് ജോലിക്കാരിയെന്നതിനപ്പുറം ബഹുമാനം നല്‍കിയിരുന്നു. ഒരു സഹോദരിയോടെന്ന പോലെ മനസ്സ്‌ കൊണ്ട് ലാളിച്ചിരുന്നു. തെറ്റുകള്‍ പോലും കണ്ടില്ലെന്നു നടിച്ചു. കൃത്യമായ ഇടവേളകളില്‍ പുഞ്ചിരിച്ച് കാണിച്ചു. ഉച്ചഭക്ഷണത്തിന് നേരമകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൈകള്‍ കൊണ്ട് ആഗ്യം കാണിച്ചു കൊടുക്കും. രാവിലെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. വൈകുന്നേരങ്ങളില്‍ ശുഭരാത്രി പറഞ്ഞു കൊണ്ട് വിട പറഞ്ഞു. .

ഇവള്‍ ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞതായി ഞാന്‍ അറിഞ്ഞത്..

" ഒരു ശുംഭന്‍‍. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല. മുഖത്ത് കൂടി നോക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം. എന്തെങ്കിലും സംശയം ചോദിക്കാന്‍ അങ്ങേരുടെ AC കാബിനിലേക്ക് ഞാന്‍ കേറി ചെന്നാല്‍ അങ്ങേരു അപ്പോള്‍ വിയര്‍ക്കാന്‍ തുടങ്ങും. കൈ ഒക്കെ വിറച്ചു ആകെ ഒരു പരുവമായി..ഇങ്ങനെയുമുണ്ടോ ആണുങ്ങള്‍.."

ഇവളിപ്പോള്‍ കൂടുതല്‍ സഹകരണ മനോഭാവമുള്ള ആരുടെയോ കീഴില്‍ ജോലി ചെയ്യുന്നു.

പുതുതായി വന്നവളോടു പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കാന്‍ ശ്രമിച്ചു. അത് പക്ഷെ ബോസ്സിനും അസിസ്റ്റന്റിനുമിടയിലുള്ള അകല്ച്ച ഇല്ലാതിരിക്കാന്‍ വേണ്ടി ആയിരുന്നു.വളരെ ഫ്രെണ്ട്‌ലിയായി പെരുമാറി. ജോലിഭാരം കുറയ്ക്കാനായി കൃത്യമായ ഇടവേളകളില്‍കാബിനിലേക്ക്  വിളിപ്പിച്ചു കുശലന്വേഷണം നടത്തി. അവളുടെ ആതമാവിശ്വാസം കൂട്ടാന്‍വേണ്ടി ഹെയര്‍ സ്റ്റൈലിനെ കുറിച്ചും വസ്ത്രധാരണത്തെ കുറിച്ചും വളരെ പുകഴ്ത്തി പറഞ്ഞു.ഒരിക്കലവളുടെ കീറിയ ബ്ലൗസ്‌ കണ്ടു വിഷമം തോന്നി, പിറ്റേന്നു തന്നെ രണ്ടു ജോടി ചുരിദാര്‍വാങ്ങി കൊടുത്തു. വൈകുന്നേരങ്ങളില്‍ മുടങ്ങാതെ ലിഫ്റ്റ് വാഗ്ദാനംചെയ്ത. ടെന്‍ഷന്‍ഫ്രീ ആക്കാന്‍വേണ്ടി ഫസ്റ്റ് ഷോയ്ക്ക് ക്ഷണിച്ചു.

ഇവളും ഒരു കൂട്ടുകാരിയോട് എന്നെ കുറിച്ച് പറഞ്ഞു. അതും ഞാന്‍ അറിഞ്ഞു

" ഹൊ ഒരു. പഞ്ചാര. പെണ്ണുങ്ങളോടു എങ്ങനെ പെരുമാറണമെന്നു അറിയില്ല.എപ്പഴും തൊട്ടുരുമ്മിയെഇരിക്കു. എന്ത് പറഞ്ഞാലും ഉടനെ ഷെയ്ക്ക്‌ഹാന്റ് തരും. കൈ പിടിച്ചു കുലുക്കും. കൂടെക്കൂടെ കാബിനിലേക്ക്വിളിപ്പിച്ചു കത്തിയടിക്കും. ടിന്റുമോന്‍ കോമഡി പറഞ്ഞു കൊല്ലും. എന്നിട്ടോ അടി മുതല്‍ മുടി വരെ ഉഴിയും. ഇന്നേതു ഷാംപൂവാ തേയ്ച്ചത്. കാലിലെന്താ ക്യൂട്ടെക്സ് ഇടാത്തെ. ഹൊ അവിടെ നിന്ന് വിയര്‍ത്തു പോവും. ഇന്നാളുണ്ട് ബ്ലൗസിന്റെ തയ്യലിളകിയ ഭാഗത്തെ ഊട്ടയിലേക്ക് കണ്ണും മിഴിച്ചു നോക്കുന്നു. ഇങ്ങേര്‍ക്കും ഇല്ലേ അമ്മേം പെങ്ങന്മാരും."

ഇവളിപ്പോള്‍ ഏതോ സന്യാസിമഠത്തില്‍ അഭയം പ്രാപിച്ചെന്നറിയുന്നു.

ഞാനിപ്പോള്‍, ' സ്ത്രീകളോട് എങ്ങനെ പെരുമാറാം ' എന്ന രണ്ടു മാസത്തെ കോഴ്സ്‌ പൂര്‍ത്തിയാക്കി ഒരു പുതിയ അസിസ്റ്റന്റിനായി കാത്തിരിക്കുന്നു.

ചില കൂട്ടുകാരന്മാര്‍ കളിയാക്കി ചോദിക്കുന്നു.." പെണ്ണുങ്ങളെ വളയ്ക്കാന്‍ പഠിച്ചോടാ..?" കണ്ണുകടി പിന്നല്ലാതെന്തു പറയാന്‍.

6 comments:

  1. അനുഭവം 1:
    അച്ചിലിട്ടുവാർത്തതുപോലുള്ള പെരുമാറ്റമായിപ്പോയെന്ന് വായിച്ചപ്പോൾ എനിക്കും തോന്നി. ഔപചാരികത കൂടിപ്പോയില്ലേയെന്ന് സംശയം. മുൻ അനുഭവങ്ങളിൽ നിന്നും രൂപപ്പെടുത്തിയെടുത്ത പെരുമാറ്റം.

    അനുഭവം 2:
    പരിധിയിൽ കവിഞ്ഞ അടുപ്പം കാണിക്കാൻ ശ്രമിച്ചുവെന്ന് നിങ്ങൾ തന്നെ പറഞ്ഞു. പതിവിൽ കവിഞ്ഞ അടുപ്പം എന്ന് തിരുത്തിവായിക്കാൻ ശ്രമിച്ചാലും ചില കുഴപ്പങ്ങൾ ഉണ്ട്. ഇത് അനാവശ്യമാണെന്ന് നിങ്ങളുടെ ഉള്ളിൽ ഉള്ള ചിന്ത. അത് പെരുമാറ്റത്തിൽ തീർച്ചയായും അസ്വസ്ഥതയുണ്ടാക്കും. ആദ്യത്തെ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ തന്നെയായിരിക്കാം രണ്ടാമത്തെ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങളെന്നും ഇങ്ങൾ വിചാരിച്ചു.

    ഒരോരുത്തരോടു പെരുമാറേണ്ടതുപോലെ പെരുമാറണം. സന്ദർഭത്തിനും വ്യക്തിസ്വഭാവത്തിനും യോജിച്ച വിധത്തിലേ പെരുമാറാവൂ.
    ------------
    Very good post :)

    ReplyDelete
  2. അതു നന്നായി. ഇതിനെ മോറലെന്ത്? ഒരോ വ്യക്തിയും എങ്ങനെയുണ്ടെന്നു ആദ്യം മനസിലാക്കുക. അല്ലാതെ അവരെങ്ങനെയായിരിക്കും എങ്ങനെയാകണം എന്ന മുന്വിധിയോടെ പൊയാൽ ഇങ്ങനെയിരിക്കും.:)

    ReplyDelete
  3. ഇത് രണ്ടു ടൈപ്പല്ലേ ആയുള്ളു. ഇനിയും പഠിക്കാനുണ്ട്. (എന്തായാലും രസായിട്ട് എഴുതി)

    ReplyDelete
  4. അനുഭവമെന്ന പേരില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം..ഉച്ചയുറക്കത്തിനു മുന്‍പ്‌ കുത്തികുറിച്ച വരികള്‍ മാത്രമാണിവ..
    ആശയങ്ങള്‍ക്ക് ക്ഷാമം അനുഭവപെടുന്നത് കൊണ്ടാണ് ഇത്തരം രചനകള്‍ കൊണ്ടു സ്വയം തൃപ്തി പെടുത്തുന്നത്..വായിച്ച് ,
    അഭിപ്രായങ്ങള്‍ രേഖപെടുത്തിയതിനു ഒരായിരം നന്ദി..മറ്റ് പോസ്റ്റുകളും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  5. നല്ലൊരു പരുധി വരെ സത്യം....കുറച്ച് exaggerations കൂടിപ്പോയോ എന്നൊരു സംശയം ഇല്ലതില്ലാ.....

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....