Wednesday, August 17, 2011

പുകഭോഗിരാവിലെയൊന്നു പുകച്ചു. ഒന്നു പുകയ്ക്കതെ ഒരു ദിവസം തുടങ്ങുന്നതിനെ കുറിച്ചോർക്കൻ വയ്യ. സുഗമമായി പ്രഭാത കൃത്യങ്ങൾ നിർവഹിക്കൻ ഇതില്ലാതെ പറ്റില്ല. പുകയ്ക്കാത്തവർക്കു ഇതിന്റെ മണം... ഹാ അവർക്കു നാറ്റം, വല്ല്യ അസ്വസ്ഥതയാണു. വെറുപ്പാണു. പുകയ്ക്കുന്നവർക്കോ അമൃതും. പുകച്ച് കറുത്തു ചുളിഞ്ഞ ചുണ്ടുകൾ അവളിലെന്നും വെറുപ്പുളവാക്കിയിരുന്നു. രതിമൂർച്ചയുടെ ഉച്ചസ്ഥായിൽ നില്ക്കുമ്പോൾ പോലും അവളെന്റെ ചുണ്ടുകളിൽ ചുംബിച്ചിട്ടില്ല. ചുണ്ടുകൾ കറുത്ത് ചുളിയാതിരിക്കാനോ, അവളുടെ ചുണ്ടുകളിൽ ചുംബിക്കാനോ വേണ്ടി ഒരിക്കൽ പോലും പുകവലി നിർത്തുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടില്ല. കാരണം, ഊർജ്ജശോഷണത്തിനു ശേഷം സംഭവിക്കുന്ന ബീജവിസ്ഫോടനത്തിനു പോലും നല്കാൻ കഴിയാത്തത്ര ലഹരി, അടിവയർ വരെയൊ, കൂടലറ്റം വരെയൊ, അല്ലെങ്കിൽ മലദ്വാരം വരെയൊ വലിച്ച് കേറ്റുന്ന ഈ പുകച്ചുരുളുകൾ നല്കുന്നു. പുറത്തേക്കു തുപ്പുന്ന പുകച്ചുരുളുകൾ എന്റെ മുഖമാകെ തഴുകി, കണ്ണിനു മുന്നിൽ നൃത്തം വെച്ച്, വിട പറഞ്ഞ് അകലേക്കലിഞ്ഞില്ലാതാവുന്നത് വേദനയോടെ മാത്രമെ കാണാൻ കഴിയൂ. എന്റെ അന്തരാളങ്ങളിൽ ഒരു നിമിഷം കൊണ്ട് അതു നിറയ്ക്കുന്ന ലഹരിക്കു പകരം ഞാൻ നല്കുന്നയതൊ, പുറത്തേക്കു തുപ്പി കോമാളിയാക്കുന്നു. എങ്കിൽ പോലും അവർക്കു പരാതിയില്ല, എന്റെ മുഖത്ത് തഴുകി, നൃത്തം വെച്ചു ദൂരേക്കലിഞ്ഞില്ലാതാവുന്നു.


അവളൊരിക്കൽ പോലും എന്റെ മുഖത്ത് തഴുകിയിട്ടില്ല. എന്റെ കണ്ണുകളിലേക്കു പ്രണയത്തോടെ നോക്കിയിട്ടില്ല. മിക്കപ്പോഴും എന്നിൽ നിന്നും വളരെ അകലെത്തന്നെയാണവൾ. അതു കൊണ്ടുത്തന്നെയാണു അവളുടെ മുന്നിൽ വെച്ചു പോലും ഈ പുകനാളങ്ങളെ ഞാൻ ഭോഗിക്കുന്നത്.


പണ്ടൊരിക്കൽ അവളൊന്നു കരഞ്ഞു കാണിച്ചു. അതിനവൾ പറഞ്ഞ കാരണം ഒട്ടും വിശ്വസനീയമായിരുന്നില്ല.


'ദുർബലരായ ഈ പുകനാളങ്ങൾ എന്റെ അന്തരാളങ്ങളിൽ കരി പടർത്തുകയാണെന്നു.'


6 comments:

 1. നേര്‍ത്തതെങ്കിലും പുകച്ചുരുളുകള്‍ അവനില്‍ നിന്നും അവളുടെ മനസ്സിനെ മറച്ചിരുന്നു........സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹമുള്ള അവളുടെ മനസിനെ....തന്റെ പ്രിയന്റെ ചുണ്ടുകളില്‍ ചുംബിക്കാനുള്ള അവളുടെ അവകാശം പോലും അവ തട്ടിയെടുക്കുന്നു.....പുകനാളങ്ങള്‍ ശ്വാസകോശത്തിനേക്കാള്‍ അവളുടെ മനസ്സില്‍ അല്ലേ കരിപടര്‍ത്തിയത്‌ ??? പുകപടലങ്ങള്‍ മാറിയാല്‍ കാണുന്ന അകലത്തില്‍ ആയിരുന്നല്ലോ അവളെന്നും ......സ്നേഹം മറ്റെന്തിനെക്കാളും ലഹരിയെന്ന് എന്തേ പുകഭോഗികള്‍ അറിയുന്നില്ല???

  ReplyDelete
 2. ഇനി പറയുവാനുള്ളത് അവൾക്കാണു..

  ReplyDelete
 3. അവള്‍ പറയുന്നത് കേള്‍ക്കാന്‍ അവള്‍ ആയിരം കാതുകള്‍ ആഗ്രഹിക്കുന്നില്ല.....
  അവളുടെ മനസ്സ് പറയുമ്പോള്‍ എന്തേ അവനു കേള്‍ക്കാന്‍ ആവുന്നില്ല? വാക്കിലോ നോക്കിലോ അവളെ സ്നേഹിക്കാന്‍ അവന്‍ മടിക്കുന്നതെന്തിന്???
  സ്നേഹത്തെ അവന്‍ എന്തിന് ഭയക്കുന്നു???

  ReplyDelete
 4. പുകനാളങ്ങളാൽ അതിർത്തി തീർക്കാത്ത ഒരിടം ഞാനവൾക്കായി ഒരുക്കുന്നുണ്ട്. കരിമേഘങ്ങളുടെ കരിപുരളാത്ത, നീലം മുക്കിയ, വെണ്മയുള്ള ആകാശകുടയുടെ കീഴിലൂടെ ഞാനവളെ അവിടേക്കു നയിക്കും..

  ReplyDelete
 5. അവള്‍ അവന്റെതാവുമ്പോള്‍ പൂക്കുന്ന അവരുടെ കിനാവിന്റെ പൂക്കള്‍ക്ക് എന്ത് നിറമായിരിക്കും? അറിയില്ല.. ..അവര്‍ ഒന്നിച്ചൊരു പുതു പുലരി സ്വപ്നം കാണട്ടെ....ആശംസകള്‍........

  ReplyDelete
 6. ഉറപ്പ്...അതിനു വിശുദ്ധിയുടെ വെളുപ്പാകും..പ്രണയത്തിന്റെ മണമാകും...കാമത്തിന്റെ ചൂടാകും..പ്രതീക്ഷയുടെ കുളിർമയാകും..അതിനു വിരഹത്തിന്റെ വിങ്ങലുണ്ടാവില്ല ...നോവിന്റെ ചവർപ്പുണ്ടാവില്ല......നന്ദി.

  ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....