Wednesday, November 6, 2013
Thursday, October 3, 2013
ഞാന്‍ പ്രണയിക്കാന്‍ കൊതിച്ച പെണ്‍കുട്ടി
കുന്തിരിക്ക പുക നിറഞ്ഞ ഇരുള്‍ മുറികളില്‍ ജനല്‍
വിടവുകള്‍ വിതറുന്ന പ്രകാശത്തുണ്ടുകളില്‍
കാല്‍തടഞ്ഞു വീണ്, നീരുന്തിയ കട്ടില്‍ക്കാലുകളില്‍
ഇരുമ്പ് ചട്ട പുതച്ച് ജീവിതം പെറ്റ് കൂട്ടുന്നു.
കറ പിടിച്ച ജീവിതച്ചുമരുകളില്‍ മഴവില്‍
പിഴിഞ്ഞെടുത്ത കാര്‍മേഘ ചായം പൂശുന്നു.
ഷിഫോണ്‍ വലകള്‍ പുതച്ച കണ്ണുകളിലെ മന്ദഹാസം
മോതിര വിരലുകളിലൂടെ ഞൊടിച്ചുഴിയുന്നു.
എന്റെ ഓര്‍മ്മയുടെ ഭാണ്ഡത്തില്‍ ഇനി അവശേഷിക്കുന്നത്
ഒരു ചതുരക്കീറിനുള്ളില്‍ പിടഞ്ഞ കരിമഷിക്കണ്ണുകള്‍ മാത്രം.
Monday, September 23, 2013
സ്വപ്നനങ്ങളിലൊരുവള്‍
സ്വപ്നനങ്ങളില്‍ നഗ്നയായ
ഒരു പെണ്ണെനിക്കൊപ്പം കിടക്കുന്നു.
ഈറന്‍ മുടി കെട്ടി വെച്ച് കോട്ടന്‍
സാരിയുടുത്തു എനിക്ക് ചായ തിളപ്പിക്കുന്നു.
എന്റെ മകനെ മുലയൂട്ടുന്നു.
അവനെ കുളിപ്പിക്കുന്നു,
വസ്ത്രം ധരിപ്പിക്കുന്നു,
ചോറു കൊടുക്കുന്നു,
പാഠം പഠിപ്പിക്കുന്നു,
പാട്ടു പാടി ഉറക്കുന്നു,
തെറ്റ് ചെയ്ത മകന് വേണ്ടി
ശുപാര്‍ശയുമായി വരുന്നു,
എന്റെ ശകാരത്തില്‍ നിന്നും
കയ്യോങ്ങലില്‍ നിന്നും
അവനെ കവര്‍ന്നു പിന്നിലൊളിപ്പിക്കുന്നു.
അവന്റെ വളര്‍ച്ചയില്‍
എനിക്കൊപ്പം വേവലാതിപ്പെടുന്നു.
എന്റെ മകനൊപ്പം കയറി വന്ന പെണ്ണിനെ
എന്നോട് കണ്ണുകൊണ്ടാപേക്ഷിച്ച്
ആരതിയുഴിഞ്ഞ് അകത്തേക്ക് ക്ഷണിക്കുന്നു.
വാര്‍ദ്ധക്യം നരനട്ടപ്പോള്‍
എനിക്കൊപ്പം പടിയിറങ്ങുന്നു.
അവളുടെ ശോഷിച്ച കൈ
എന്റെ കൈകളില്‍ ചുറ്റിയിരുന്നു.
എന്റെ മകനെ ശകാരിച്ചില്ല ശപിച്ചില്ല.
അവന്റെ അവഗണനയില്‍
എനിക്ക് വേണ്ടി കരഞ്ഞു.
എന്നോടനുവാധം വാങ്ങാതെ
മനസ്സുകൊണ്ടാവനെ അനുഗ്രഹിച്ചു.
ആ പഴയ കോട്ടന്‍ സാരീ പുതച്ചു
ഓര്‍മ്മകളുടെ ഇരുമ്പ് പെട്ടിയും തൂക്കി
എനിക്കൊപ്പം
ഇടവഴിയിലും പെരുവഴിയിലും
എന്റെ കാലന്‍ കുടയില്‍ ഇടം കിട്ടാതെ
മഴ നനഞ്ഞു കുതിര്‍ന്നു
വെയില്‍ കൊണ്ട് വാടി.
ഒരു ഗ്ലാസ് ഉപ്പിട്ട നാരങ്ങ വെള്ളം
ഒരു കവിള്‍ ഇറക്കി മടക്കി തന്നു.
എന്റെ വിയര്‍പ്പ് തുടച്ചും
തല തുവര്‍ത്തിയും
അവളുടെ കോട്ടന്‍ സാരീ തുമ്പ് മുഷിഞ്ഞു.
വൃദ്ധസദനത്തില്‍ പേരിനൊപ്പം
എന്റെ പേര് ചേര്‍ത്തെഴുതി ആശ്വാസത്തിന്റെ
പുഞ്ചിരി തൂകി പേന എനിക്ക് നീട്ടുന്നു.
പൂവന്‍ കോഴിയുടെ കൂകലില്‍ കൊക്കയിലേക്കവളുടെ
കാല്‍ വഴുതുമ്പോള്‍ ഞാനുണരുന്നു.
അതെ.. അതെ.. നീല സാരി ചുറ്റി ബസ്റ്റോപ്പില്‍ നിന്ന
തടിച്ചു കുറുകിയവളുടെ രൂപമാണവള്‍ക്ക്.
അല്ല.. ബസ്സിലെ തിരക്കില്‍ വിയര്‍ത്തു കുളിച്ച്
എന്റെ തോളോട്ടി നിന്ന ഇരുനിറക്കാരി
ഉണ്ടക്കണ്ണിയുടെ രൂപമാണവള്‍ക്ക്.
അല്ല.. കണ്ണാടി കൂട്ടിലെ മുത്തുമാല നോക്കി
കയ്യില്‍ മുറുക്കി പിടിച്ചിരുന്ന നാണയങ്ങള്‍ എണ്ണുന്ന
വാടിയ മുഖമുള്ള ചെമ്പന്‍ മുടിക്കാരിയുടെ
രൂപമാണവള്‍ക്ക്.
അല്ല.. വാതിലില്‍ പണമടച്ചു കയറിയ
ചുവന്ന പ്രകാശമുള്ള മുറിയില്‍
മുറുക്കി ചുവന്ന പല്ലു കാട്ടിയിളിച്ച്
കുപ്പായത്തിലെ കുടുക്കിളക്കുന്നള്ളവളുടെ
രൂപമാണവള്‍ക്ക്.
അല്ല.. കോടതി വരാന്തയില്‍
താലിയഴിച്ച് ബാഗില്‍ തിരുകുന്ന
കറുത്ത കണ്ണടക്കാരിയുടെ രൂപമാണവള്‍ക്ക്.
അല്ല.. തെരുവ് നായ്ക്കളുടെ കടിയേറ്റ്
ചോരയൊലിപ്പിച്ചോടി വരുന്ന
അര്‍ദ്ധനഗ്നയായ പെണ്‍കുട്ടിയുടെ രൂപമാണവള്‍ക്ക്.
അല്ല.. ഞാന്‍ പ്രണയിച്ചുപേക്ഷിച്ച,
വിരഹ വേദനയില്‍ കണ്ണീര്‍ വാര്‍ത്ത്
വണ്ടൂര്‍ പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക്
കുതിച്ച രാധയുടെ രൂപമാണവള്‍ക്ക്.
Friday, September 13, 2013
ഭോഗം
ഭോഗം
അജ്ഞത
അറിവ്
മോഹം
നോവ്
സുഖം
തേടല്‍
നേടല്‍
കൊടുക്കല്‍
പ്രേരണ
ഒളി
ചതി
ആജ്ഞ
കര്‍മ്മം
ക്രിയ
സൃഷ്ടി
ജനനം
എണ്ണം
സൃഷ്ടി
ജനനം
തൃപ്തി
അതൃപ്തി
പരീക്ഷണം
പരാജയം
ഭോഗം
ഭൂമി
ജനം
നിലനില്‍പ്പ്
പരിപാവനം
ഭോഗം
ലഹരി
ലഹരി
നിമിഷം
ഇടം
ഇര
അകപെടുത്തല്‍
അകപ്പെടല്‍
മരണം
കണ്ണീര്‍
മുറവിളി
വിധി
മരണം
അര്‍ഹത
വീണ്ടും
ഭയം
പാഠം
പ്രാര്‍ത്ഥന
ഭോഗം
സമ്മതം
സംഭോഗം
അനുവദനീയം
സ്വയംഭോഗം
അഭികാമ്യം
Thursday, September 12, 2013
തുറന്നു പറച്ചിലുകള്‍ (വെറോക്ക്യന്‍ പൂവ് - പേജ് No: 24)
" വില പറഞ്ഞു വാങ്ങിയതു ശരീരങ്ങളായിരുന്നു.
നല്ല തുടുത്ത മുഴുത്ത ശരീരങ്ങള്‍.
ഒരു കയ്യില്‍ മദ്യവും മറു കയ്യില്‍ പുകയുന്ന സിഗരുറ്റുമായി
ഞാന്‍ അലറിയിട്ടുണ്ട്. ആജ്ഞാപിച്ചിട്ടുണ്ട്.
ഞാന്‍ വരച്ച വരകളിലും വളയങ്ങളിലും അവറ്റകള്‍ ഇഴഞ്ഞു.
ഞരങ്ങുന്ന പേശികളെയും മുറുമുറുക്കുന്ന എല്ലുകളെയും
ഞാന്‍ കേള്‍വിക്കപ്പുറം കഴുത്തിന് പിടിച്ചു.
നിര്‍ദേശിച്ച ചലനങ്ങള്‍ വിപരീതവും വിരുദ്ധവും ആയിരുന്നു.
ഓരോ ചലനത്തിനും ഓരോ കഷ്ണം നോട്ട്.
ലഹരി, അത് നിമിഷങ്ങളില്‍ കെട്ടടങ്ങുന്നതായിരുന്നു.
ഒരു പിടച്ചിലില്‍ തീരുന്ന സ്ഫോടനം. തീയും പുകയുമില്ലാതെ,
ഇനിയും ഊര്‍ജ്ജശോഷണത്തിനു തുനിയാന്‍ പോന്ന
രാസവാക്യം കുറിച്ച് ഒഴുക്കി കളയുന്ന ഒരു കൂട്ടം ദ്രാവക കണികകള്‍.
അരണ്ട വെളിച്ചത്തില്‍ എന്നില്‍ പുളയുന്ന നിഴലുകള്‍
ഗന്ധം മാത്രം അവശേഷിപ്പിച്ച്, തുണി ചുറ്റി,
ഒഴുക്കിയ വിയര്‍പ്പിന് വിലപേശി, മലര്‍ക്കെ തുറക്കുന്ന
വാതിലിനപ്പുറം ഒരു ചതുരതുണ്ട് പ്രകാശത്തില്‍
ഒരു വരയായി കുറുകി ഇല്ലാതാവും.
എപ്പൊഴോ ഒരിക്കല്‍ സ്നേഹം ചോദിച്ചപ്പോള്‍
അവറ്റകള്‍ കൈ മലര്‍ത്തി. അത് വീട്ടില്‍ പകുത്ത്
നല്‍കാനുള്ളതാണെന്ന്. കാത്തിരിക്കുന്നത് പ്രതീക്ഷയുടെ
കണ്ണുകളാണ്. ഞാന്‍ വിതറുന്ന നോട്ടുകള്‍ അതിനു പകരമാവില്ലെന്ന്.
സ്നേഹത്തിന് ഒരു രൂപമില്ല, അത് ഒരു തരംഗമാണെന്ന്. "
Friday, August 30, 2013
കൃഷി
ദാനം കിട്ടിയ ധനം
ഒരു വേള എനിക്ക് മുന്നില്‍
സ്വര്‍ണ്ണം പൂശിയ
ചെമ്പു കുടമായി കാണപ്പെട്ടു.
മൂടിയില്‍ പട്ടു ചുറ്റി മറച്ചിരിന്നു.
തുറക്കാനെന്റെ കൈ അറച്ചു നിന്നു.
പിന്നെയതിന്റെ
മോടിയില്‍
മോഹിതനായി
മോദമൊളിപ്പിക്കാന്‍
മുഷ്ടി
മലര്‍ത്തി
മുഖം
മറച്ചിരുന്നു.
പിന്നൊരു വേള
മൂടിയഴിച്ച എന്റെ മുന്നില്‍
ഫലപൂയിഷ്ടമായ ഒരു ഭൂപ്രതലം
ഭ്രമണപഥം തേടി വന്നു വിലപിച്ചു.
ഞാനതിലേക്കൊരു പുഴ വെട്ടി
വേലി കെട്ടിയടച്ചു.
പുഴതേവി വെള്ളവും
പുതുമയുടെ വളവും നല്‍കി.
നന്ദിയോടെ എന്റെ കാല്‍ ചുവട്ടില്‍
കുതിര്‍ന്നൊട്ടി നിന്ന മണ്‍പിളര്‍ച്ചകളില്‍
ഞാന്‍ വിതറിയ ബീജം
മുളച്ചു മുഴച്ച മണ്‍ക്കൂനയില്‍
ചുംബിച്ചു വളര്‍ത്തി വിരിയിച്ച കുരുന്നു,
ഇല വിടര്‍ത്തി പൂവിട്ടു കായ്ച്ചു.
ഇല കൊഴിഞ്ഞപ്പോഴും
പൂവ് വാടിയപ്പോഴും
പ്രളയത്തിലും
വരള്‍ച്ചയിലും
ഇളം കായ്‌കള്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു.
കൊത്തി പറിക്കാന്‍ വന്ന
കാക്കയോടും
കഴുകനോടും
കഴമ്പില്ലാത്ത
കദനകഥകള്‍
കളിയായി
പറഞ്ഞു.
ഒടുവില്‍ എന്റെ നെഞ്ചിലെ ചൂടേറ്റ് വാങ്ങി
എന്നില്‍ തന്നെ വേരിറക്കാന്‍ തുനിഞ്ഞപ്പോള്‍
വേദനയില്‍ പുളഞ്ഞ്
കോപം
കാപട്യം
കൈവെടിഞ്ഞു.
ഗതിയില്ലാതൊടുവിലൊരു കുടം മണ്ണില്‍ പൂഴ്ത്തി
മൂടി മറച്ചു മൂലയ്ക്കെറിഞ്ഞു.
ദാനംചെയ്തു
ദീനമകറ്റാന്‍
ദിനംതോറും
ഒരു
തികഞ്ഞ
തെണ്ടിയെ
തേടുന്നു.
Thursday, August 22, 2013
കീഴ്പ്പെടുത്തല്‍ (വനകലയ്ക്കൊപ്പം - ലോഡ്‌ജ് - പേജ് നമ്പര്‍ 28)
നീ എന്തിനെയാണ് പേടിക്കുന്നത് ?
നീ ആരെയാണ് പേടിക്കുന്നത്?
സുഹൃത്തുക്കള്‍ നമ്മെ അംഗീകരിച്ചു കഴിഞ്ഞു.
ബന്ധുക്കളും കുടുംബാഗങ്ങളും, അവര്‍ നാം പറയുന്നതേ കേള്‍ക്കൂ.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം
ഒരു സമൂഹമുണ്ട് അവര്‍ നമ്മെ അംഗീകരിക്കും.
ഈ നാലു ചുവരുകള്‍ക്കുള്ളില്‍ നാമിപ്പോ സുരക്ഷിതരാണ്.
വാതിലുകള്‍ മുറുകെ പൂട്ടിയിട്ടുണ്ട്. അത് ഞാന്‍ രണ്ടാവര്‍ത്തി ഉറപ്പു
വരുത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചമെയുള്ളൂ. അതും കെടുത്താവുന്നത്.
നിഴലുകള്‍ ഇരുട്ട് പുതച്ചുറങ്ങും. മൂലയില്‍ വല കെട്ടിയ എട്ടുകാലി
പോലും ഇര പിടിക്കുന്ന തിരക്കിലാവും. മറ്റ് പ്രാണികള്‍ ആ വല
തേടിയുള്ള പരക്കം പാച്ചിലിലാവും. അതും വെറും പ്രാണികള്‍.
അതിലെല്ലാമുപരി എന്റെ കൈകള്‍ക്കുള്ളില്‍ നീ പൂര്‍ണ്ണമായും
സുരക്ഷിതയാണ്.സ്വതന്ത്രയാണ്. എന്റെ ചൂടില്‍ നിന്റെ സ്വപ്നങ്ങള്‍
വിരിയുകയാണ്. കൊഴിയുകയല്ല വാടുകയല്ല.
ഇവിടെ നിറയാന്‍ പോകുന്ന വിയര്‍പ്പിന്റെ കണങ്ങള്‍ക്ക് പോലും ഇനി
നീയഴിച്ചു വെച്ച മുല്ലമാലയുടെ മണമാകും.
തട്ടില്‍ കറങ്ങുന്ന പഴഞ്ചന്‍ പങ്കയുടെ അലര്‍ച്ചയില്‍ പേടിച്ചരണ്ട്
നമ്മുടെ ദുഷിച്ച നിശ്വാസങ്ങള്‍ പോലും ഈ ചെറു മുറിയില്‍ പതുങ്ങും.
നീയെന്ന ബിന്ദുവില്‍ നിന്നും ഞാനെന്ന ബിന്ദുവിലേക്ക്
നീ സൂക്ഷിച്ചിക്കുന്ന അകലം ഇന്നില്ലാതാകും.
മഷി വീണു പടരരുത് എന്ന കരുതലോടെ പൊതിയിട്ടു സൂക്ഷിച്ച
നിന്റെ വെള്ളക്കടലാസു പുസ്തകത്തില്‍ ഞാന്‍ കോറിയിടാന്‍ പോകുന്ന
അക്ഷരങ്ങള്‍ വടിവൊത്തതാകും.
തെറ്റ് പറ്റാതെ നീയതു കൂട്ടി വയിക്കുമെന്നു കരുതുന്നു.
ആദ്യ പുറവും മറുപുറവും നീ എനിക്ക് മുന്നില്‍ മറിക്കണം.
എനിക്കുറപ്പുണ്ട് വരും താളുകള്‍ എല്ലാം എനിക്കെന്നു നീ ആണയിടും.
നീയെനിക്ക് വേണ്ടി തെളിക്കുന്ന ഓരോ താളിലും ഞാന്‍ കവിത രചിക്കും.
കണ്ണീര്‍ കവിതകളല്ല. പ്രണയം തുളുമ്പുന്നവ.
ഞാന്‍ നിന്നിലേക്ക് പകരാന്‍ പോകുന്നത് ഒരിക്കലും മത്ത് പിടിക്കാത്ത
മധുര ചഷകമാണ്. എന്റെ വിയര്‍പ്പ് കുമിളകള്‍
പാടെ വടിച്ചു മാറ്റി മൂര്‍ച്ചയേറിയ മഞ്ഞു കഷ്ണങ്ങള്‍ വിതറി നല്‍കും.
നിന്റെ ധമനികളില്‍ ഇനിയെന്റെ പിടച്ചിലുകള്‍ പ്രകമ്പനം സൃഷ്ടിക്കും.
എന്റെ ചലനങ്ങള്‍ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്താനുള്ള വ്യഗ്രതയില്‍
എല്ലായ്പ്പോഴും നിന്റെ ചെവിക്കരികില്‍ എന്റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരിക്കും.
നിന്റെ തോന്നലുകളില്‍ അങ്ങകലെ കാണുന്നത് ഒരു പ്രളയമായിരുക്കും.
അത് പക്ഷെ ചാഞ്ഞു പെയ്യുന്ന ഒരു ചെറു ചാറ്റല്‍ മഴയാണ്.
ഇനിയൊരാവര്‍ത്തിയും നീയാ മഴ നനയാതിരിക്കാന്‍ തുനിയില്ല.
ഇനി വരേണ്ടത് അസ്തമയമാണ്. പൂര്‍ണ്ണമായും ഇരുള്‍ വീഴും.
മറച്ച തൂവാലയില്‍ നിന്റെ തളര്‍ച്ച പൊതിയാം. വാരി കുത്തുന്ന മുടി
ചുരുളുകള്‍ തട്ടമിട്ട് മറയ്ക്കാം. മാഞ്ഞ ചന്തിനെയോര്‍ത്തു വേവലാതിപ്പെടേണ്ട.
സന്ധ്യയിലതല്ലേലും അഭംഗിയാണ്. ചെമ്മാനത്തിനു കീഴെ നിഷ്പ്രഭമാണ്.
പുറത്തിടനാഴിയില്‍ കുറുനരികള്‍ പല്ലിളിക്കും കണ്ണുരുട്ടും. കണ്ണടയ്ക്കുക വയപൊത്തുക.
കോണിപ്പടിയ്ക്ക് താഴേ ചോദ്യം ചെയ്യപെട്ടേക്കാം. അഭിനയിച്ചേക്കുക.
നടു നിവര്‍ത്തിയ നീളന്‍ നോട്ടുകള്‍ പ്രദര്‍ശ്ശിപ്പിച്ചു കൊണ്ട് ഞാന്‍ മറുപടി നല്‍കും.
കൂടെ തലയാട്ടിയേക്കുക. പുറത്ത് കടന്നാല്‍ കുറച്ചു കൂടി വിശാലമായിരിക്കും.
ശുദ്ധവായു ആവോളം ശ്വസിക്കാം. ധൃതി പിടിച്ച ഒരു കൂട്ടം മനുഷ്യര്‍
തലങ്ങും വിലങ്ങും പായുന്ന ഒരു വീഥിയില്‍ നാം ചേര്‍ന്നലിഞ്ഞില്ലാതാകും.
നിന്നെപ്പോലൊരുവള്‍ അക്കൂട്ടത്തിലുണ്ടാവും.എന്നെപ്പോലൊരുവനും.
ഹൃദയങ്ങള്‍ ഒന്നായി മാറിയതിനാലും ഭൂമി ഉരുണ്ടതിനാലും നമുക്ക് ഇനി
കാണാതിരിക്കാന്‍ കഴിയില്ല. ഇതുവരെ കാത്തു സൂക്ഷിച്ചതൊന്നു നീയെനിക്ക് നല്‍കിയത്
ഞാനെന്നുമോര്‍ക്കും. പകരം ജീവിതം നല്‍കാമെന്ന എന്റെ ഉറപ്പ് നിനക്ക് വിശ്വസിക്കാം.

Saturday, August 17, 2013
അനുഭവവേഴ്ച ( വനകലയ്ക്കൊപ്പം - പേജ് നമ്പര്‍ 35 )
ഞാന്‍: നിന്റെയീ മുലകളിലാരേലും കടിച്ചിട്ടുണ്ടോ?
ഞാന്‍: ങ്ങ്ഹും? ഉണ്ടോ?
ഞാന്‍: എന്തേ മിണ്ടാത്തെ?
ഞാന്‍: പറയ്.
അവള്‍: വേദനയുടെ കണക്ക് പുസ്തകം ഞാനൊരിക്കല്‍ കീറി പറത്തി.എന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റായിരുന്നു. പിന്നെയൊരിക്കല്‍ എഴുതാനാവാതെ, കരടു പിടിച്ച പേന തുമ്പില്‍ മഷിയറച്ചു. കടിച്ചമര്‍ത്തിയ കണ്ണീര്‍ക്കണങ്ങള്‍ വരണ്ടുണങ്ങി, കല്ലായി ചങ്കില്‍ തറഞ്ഞു.
ഞാന്‍: നീ കാത്തോ.. ഇന്ന് വേദനയ്ക്ക് മഞ്ഞിന്റെ തണുപ്പാകും.
നീലാകാശത്ത് പെയ്യുന്ന മഴ നീ കണ്ടിട്ടുണ്ടോ? ഇന്ന് നിന്റെ കണ്ണുകള്‍ പെയ്തിറങ്ങും.കണ്ണ് കലങ്ങില്ല, ചങ്ക് പിടയില്ല. നീ വാര്‍ക്കാന്‍ പോകുന്ന കണ്ണീരിനിന്ന് മധുരമായിരിക്കും. നിന്റെ കവിള്‍ കുടിച്ചു ഞാനുന്മത്തനാകും. എന്റെ വിയര്‍പ്പൊപ്പാന്‍ നീ നല്‍കുന്ന ഈ നിമിഷങ്ങള്‍ക്ക് പകരം മുഷിഞ്ഞ നോട്ടുകള്‍ക്കൊപ്പം പ്രണയവും നല്‍കും ഞാന്‍. കാമം എന്നത് ബഹുമാനം കൂടിയാണെനിക്ക്. ഞാന്‍ നിന്നെ അങ്ങേയറ്റം കാമിക്കുന്നു.

Wednesday, June 5, 2013
വണ്ടാങ്കടവ് ടു കുന്നാഴി അഥവാ ഒരു ജന്മം
കെ.എസ്സ്.ആര്‍.റ്റി.സി. ഫാസ്റ്റ് പാസ്സഞ്ചറെ...
ഉയര്‍ത്താന്‍ പറ്റാത്ത വിന്‍ഡോ ഷട്ടറെ...
തുള്ളിക്കൊരുകുടം പെയ്യുന്ന വേനല്‍മഴയെ...
ആള്‍ത്തിരക്കില്ലത്താ വണ്ടാങ്കടവ് കുന്നാഴി ബസ്സ്‌റൂട്ടെ...
ആളിറക്കാനില്ലാതെ, കൊളുത്തില്‍ തൂങ്ങുന്ന ചെമ്പന്‍ മണിയേ...
കുണ്ടി താങ്ങി തളര്‍ന്നു, നിശബ്ദതയില്‍ വിശ്രമിക്കുന്ന
ചകിരി സീറ്റുകളെ...
ടിക്കറ്റ് കീറി തളര്‍ന്ന, കൈവിരല്‍ ഞൊടിച്ചു
കോട്ടുവായിട്ടുറങ്ങുന്ന കണ്ടക്ടറണ്ണാ...
മഴയില്‍ കരുതേണ്ട കരുതലോടെ നാല്‍പതിന് താഴെ
വണ്ടി വിടുന്ന ഡ്രൈവര്‍ മാമാ...
നന്ദി.. നിങ്ങള്‍ക്കെന്‍റെ ചങ്ക് നിറഞ്ഞ നന്ദി..
നിങ്ങള്‍ക്കെന്‍റെ ഒരായിരം....... ക്ഷമിക്കണം,
തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പത് ഉമ്മകള്‍.
ഒരെണ്ണം... ഒരു മുന്തിയ ഒരെണ്ണം ഞാനെടുത്തു.
അത്......
കള്ളനെപ്പോലെ ഇടം വലം ഒളികണ്‍ പായിച്ച് ,
അകത്തെ ഇരുളും നിശബ്ദതയും മൗനവും,
പുറത്തെ മഴക്കച്ചേരിയും ഇടിമിന്നല്‍ മേളവും
സാക്ഷി നിര്‍ത്തി...
എന്‍റെ ചുമലില്‍ ചാഞ്ഞ് മയങ്ങുന്ന തങ്കക്കുടത്തിനെ*
ഒരു വേളയൊന്നടര്‍ത്തിയെടുത്ത് ,
നല്ല നീളത്തിലും വീതിയിലും ചാര്‍ത്തികൊടുത്തു...
പകര്‍ന്നു കൊടുത്തു...
പിടഞ്ഞുണര്‍ന്ന കണ്‍പ്പീലികളെ ചുടുനശ്വാസം നല്‍കിയുറക്കി.
മഴയേ നീ പെയ്യുക..
മണിയേ നീ മുഴങ്ങരുത്...
കുന്നാഴിയെന്നത് നിമിഷങ്ങളില്‍ എത്തിപ്പെടുന്ന
ഒരു ബസ് സ്റ്റോപ്പാകരുതേ...
മാമാലകള്‍ക്കപ്പുറത്തുള്ളൊരിടമാവണെ...
ഒരു താഴ്വാരം..
ഏഴാം കടലിനക്കരെയുള്ളൊരിടമാവണെ...
ഒരു തീരം..
ജന്മാന്തരങ്ങളിലണയുന്നൊരു വഴിയരികാവണെ...
*തങ്കക്കുടം : രേണുക മോഹന്‍ദാസ്
(എം എ ലിറ്ററേച്ചര്‍ ലാസ്റ്റ് ഇയര്‍
ഇരു നിറം
നൂറ്റിയറുപത്തിയഞ്ചു സെന്റിമീറ്റര്‍ പൊക്കം
അന്‍പത്തിരണ്ടു കിലോ ഭാരം
കണ്ണ്,മൂക്ക്,ചുണ്ട്,മുടി പിന്നെ ഗന്ധം ശബ്ദം എല്ലാം വിഷം
മണമുള്ള മധുരമുള്ള മാരക വിഷം..)

Monday, March 18, 2013
കിളി വന്നു ( കിളി പോയിരുന്നു )
കിളി വരുന്നുവെന്ന് ..
അതെ കിളി തിരിച്ചു വരുന്നുവെന്ന് ..
ഒരു കൂട് പണിയണം, സ്വര്‍ണക്കൂട് ..
വായു കടക്കാത്ത, വെളിച്ചം കടക്കാത്ത ദൃഡമായ വാതിലും
മാന്ത്രിക പൂട്ടുമുള്ള ഒന്ന് ..
കണ്ടാല്‍ ഒരു സ്വര്‍ണ്ണക്കട്ടി പോലെ കരുതണം ..
അകത്തെ നോവും വിരഹവും പുറം ലോകം, സ്വര്‍ണ്ണ ശോഭയില്‍
വിസ്മരിക്കണം ..
കണ്ണീരുണക്കാന്‍ ചൂടും, പിടച്ചിലടക്കാന്‍ കോച്ചുന്ന കുളിരും
നല്‍കുന്ന കൂട് ..
നിന്റെ ചിറകുകള്‍ ഇനിയൊരിക്കലും വായുവിനു
മുറിവേല്‍പ്പിക്കരുത് ..
തൂവലുകള്‍ തുഷാരം ചൂടി തിളങ്ങരുത് ..
ഇനിയും അതി പുലരിയില്‍ ഒരു പ്രാണനും നിന്റെ കാല്‍
നഖങ്ങളില്‍ പിടയുകയും കൂര്‍ച്ചുണ്ടുകളില്‍
ജീവന്‍ വെടിയുകയും അരുത് ..
ചെറു നാഴികകളില്‍ മൈല്‍ താണ്ടുന്ന നിന്റെ കണ്‍ വിടര്‍ച്ച
കൂട്ടിനുള്ളിലെ അസൗകര്യങ്ങളില്‍ തട്ടി
തടഞ്ഞു മുറിഞ്ഞു കൂമ്പണം ..
ശ്..ശ്..ശ്ശ്.. കിളി വരുന്നു ...

Friday, February 1, 2013
കാമുകന്‍, കാമുകി , ആട് , പശു , ചെന്നായ .
കണ്ണിന്നു കണ്ണായ കരളിന്റെ കരളായ കണ്മണി, കാമുകി..
കാമുകന്‍ , കരള്‍ കൈ കുമ്പിളില്‍ കോരി കുറിക്കുന്നു...
ആടിന് പ്ലാവിലയെന്ന പോലെ, പശുവിന് വയ്ക്കോലെന്ന പോലെ.
പ്രിയേ എനിക്ക് നീയില്ലാതെ ജീവിക്കാന്‍ പറ്റില്ല..
ആടിന് കാടി കൊടുക്കാം, പശുവിന് പിണ്ണാക്ക് കൊടുക്കാം..
എനിക്ക് നിന്നെ വേണം, നീയല്ലാതെ പിന്നാരാ...
നീയെന്റെ കാടിയാണ്, പിണ്ണാക്കാണ്,
പുല്ലാണ്,പോച്ചയാണ്,പ്ലാവിലയും, വയ്ക്കോലുമാണ്.
ഇഴയുള്ള ചകിരി കയറില്‍ കഴുത്തില്‍ കുരുക്കിട്ട് ഞാന്‍ കൂടെകൂട്ടം..
ഓലപ്പുരയില്‍ , അടുക്കളക്കോലായില്‍ കുറ്റി അടിച്ചു കെട്ടില്ല..
പുലരിയില്‍ മേയാന്‍ വിടാം. സൂര്യന്‍ ചിന്നവീട്ടില്‍
ചിമ്മിനികെടുത്തുമ്പോള്‍ വീട്ടിലെത്തിയേക്കണം..
അല്ലേല്‍ വഴിയില്‍ ചെന്നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ചോരകുടിക്കും.
അവര്‍ക്ക് മുന്നില്‍ മണി കിലുക്കരുത് , വാല് പൊന്തിക്കരുത്..
അവര്‍ പറയും നീ മണി കിലുക്കിയെന്നു , വാല് പൊന്തിച്ചെന്നു..
എന്റെ കണ്ണുകള്‍ ചെന്നായുടേതു പോലെയാണ്..
എന്റെ പല്ലുകള്‍ ചെന്നായുടേതു പോലെയാണ്..ഞാനുമൊരു ചെന്നായാണ്...
ആണ്‍ ചെന്നായ...
പോരുന്നോ മുട്ടിയുരുമ്മാന്‍.. കെട്ടി പുണരാന്‍..
എനിക്കറിയാം നിന്റെ കൂട്ടത്തില്‍ കൊമ്പ് കുലുക്കുന്നവരെ..
മണി പൊട്ടിച്ചു , വാല് മുറിച്ചു ആകാശത്തേക്ക് കാല് പൊന്തിക്കുന്നവരെ..
അവര്‍ നിന്നെ എന്നില്‍ നിന്നും വിലക്കിയേക്കാം..
കാരണം അവര്‍ പല്ലില്‍ ചോര പുരണ്ട ചെന്നായ്ക്കളെ മാത്രമേ കണ്ടിട്ടുള്ളൂ..
എല്ലാ ചെന്നായ്ക്കളും പല്ലില്‍ ചോര പുരണ്ടവരെന്നു കരുതുന്നു. വരുത്തി തീര്‍ക്കുന്നു..
പാല് കുടിക്കുന്ന ചെന്നായ്ക്കളും ഉണ്ടെന്നു അവര്‍ കരുതുന്നില്ല.. അകിടില്‍ പൊടിഞ്ഞ...
.......................................ശുഭം....................................
Friday, December 28, 2012
ഒരു പൈങ്കിളിക്കഥ
അവളെക്കാണാന്‍ ഇത് ഒരു പക്ഷെ നൂറാം തവണയാണ് ഇവിടേക്ക് വരുന്നത്. ഇതിനു മുന്‍പ് എല്ലാ തവണയും എന്‍റെ കൈകളില്‍ പിടിച്ചു വലിച്ചു കൊണ്ടാണ് അവള്‍ അകത്തേക്ക് ക്ഷണിക്കുന്നത് . പിന്നെ പിടിവിട്ടു അകത്തേക്ക് ഒരോട്ടമാണ്. അവളുടെ അമ്മയെ വിളിക്കും, ഞാന്‍ വന്ന കാര്യം പറയും. അവര്‍ ഒരു പുഞ്ചിരി പൊഴിച്ചിട്ടു ഒരു കപ്പ് കാപ്പി ഉറപ്പ് നല്‍കി അകത്തേക്ക് കയറിപ്പോകും. അവളെന്നെ അവളുടെ മുറിയിലേക്ക് വലിച്ചു കൊണ്ട് പോകും. പാവക്കൂട്ടങ്ങള്‍ക്കിടയിലെ പുതിയ അതിഥിയെ പരിചയപെടുത്തും. എന്നെ കൊണ്ട് അതിനൊരു ഉമ്മ കൊടുപ്പിക്കും. മോള്‍ക്കുമ്മയില്ലെന്നു പറഞ്ഞു പിണങ്ങും. അവള്‍ക്കറിയാം, അത് കേള്‍ക്കുമ്പോള്‍ ഞാന്‍ കവിളില്‍ ചുംബിച്ചു തോളില്‍ എടുത്തു ചുഴറ്റുമെന്നു. അവളുടെ കുഞ്ഞി പൊട്ടിച്ചിരി കാണാന്‍ എനിക്കും ഇഷ്ടമായിരുന്നു. അപ്പോഴേക്കും അമ്മ കാപ്പിയുമായി വരും. അങ്കിളിനെ ബുദ്ധിമുട്ടിക്കല്ലേ മോളെ എന്ന് പറയുമ്പോള്‍ അവളെന്നെ ഇറുകെ പുണരും.
ഇന്നിപ്പോള്‍ ഇത് ഒരു പക്ഷെ നൂറാം തവണ, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവളെന്നെ വീണ്ടും വീട്ടിലേക്കു ക്ഷണിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ്... കുഞ്ഞി പല്ല് കട്ടിയുള്ള ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു. ഒരിക്കല്‍ , ഇരുട്ട് നിറഞ്ഞ എന്റെ ജീവിതത്തില്‍ പ്രകാശം പരത്തിയിരുന്നത് അവള്‍ക്കൊപ്പമുള്ള നിമിഷങ്ങളായിരുന്നു. എനിക്ക് മീതെ ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്ക് കീഴെ എന്റെ കൈവിരലില്‍ തൂങ്ങി ഒരു പൂമ്പാറ്റയെ പോലെ പാറിപറന്നു നടന്നിരുന്നു. ഒറ്റയാനായിരുന്നെങ്കിലും ജീവിക്കാന്‍ പണം ആവശ്യമായി വന്നപ്പോള്‍ ജോലിയന്വേക്ഷിച്ചു നാട് വിടേണ്ടി വന്നു. ഇപ്പോള്‍ വീണ്ടും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം, എന്റെ നാട്ടിലേക്ക്.. അവളോടപ്പൊമുള്ള അവസാന ദിവസം എനിക്കോര്‍മ്മയുണ്ടു.. ഒരു മഴക്കാലമായിരുന്നു എനിക്ക് കടല് കടക്കേണ്ട ദിവസം. വൈകുന്നേരത്തെ സ്ഥിരം സന്ദര്‍ശനമെന്ന പോലെയാണ് അവിടെയെത്തിയത്. ചെല്ലുമ്പോള്‍ അവളുടെ അമ്മ ആകെ വിഷമത്തിലായിരുന്നു..മോള്‍ പനിച്ചു വിറയ്ക്കുന്നു. ആശുപത്രിയില്‍ കൊണ്ട് പോകണം. എടുത്ത് തോളില്‍ ഇടുമ്പോള്‍ ചുട്ടു പൊള്ളുന്നുണ്ടായിരുന്നു. പനിച്ചൂടിന്റെ തളര്‍ച്ചയിലും അവളെന്നെ തിരിച്ചറിഞ്ഞു. അങ്കിള്‍ എന്ന് വിളിച്ചു കഴുത്തില്‍ മുറുകെ കൈ ചുറ്റി. യാത്രയെ കുറിച്ച് ഞാന്‍ വിസ്മരിച്ച മണിക്കൂറുകള്‍ . ഒടുവില്‍ ആശുപത്രി വരാന്തയില്‍ ഞെട്ടിയുണരുമ്പോള്‍ സമയം മാനമേറിയിരുന്നു. ആദ്യ അന്വേക്ഷണത്തില്‍ തന്നെ ആശ്വസിക്കാന്‍ വകയുണ്ടായിരുന്നു. മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കിയിരിക്കുന്നു. ആശുപത്രി കിടക്കയില്‍ നിന്ന് കവിളില്‍ ഉമ്മ കൊടുത്തു മാറുമ്പോള്‍ തളര്‍ച്ച മാറിയ ഒരു പുഞ്ചിരി അവളുടെ മുഖത്തുണ്ടായിരുന്നു. എന്റെ വിരല്‍ തുമ്പില്‍ നിന്നും അവളുടെ കുഞ്ഞു കൈ കട്ടിലിലേക്ക് ഊര്‍ന്നു വീണു. എനിക്ക് പോകാതിരിക്കാന്‍ കഴിയില്ലായിരുന്നു.
പന്ത്രണ്ട് വര്‍ഷത്തെ വിദേശ വാസത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയ ആഗ്രഹങ്ങളിലൊന്ന് എന്റെ പഴയ കുരുന്നു കൂട്ടുകാരിയെ കാണണമെന്നാണ് ... കുഞ്ഞി പല്ല് കട്ടിയുള്ള ചിരി കാണാന്‍ വീണ്ടും ആഗ്രഹം തോന്നിയിരുന്നു.
അവിടം ഒരു പൂന്തോട്ടമായി മാറിയിരുന്നു. മുറ്റം നിറയെ പൂക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. കണ്ണുകള്‍ കൊണ്ട് അവിടമാകെ ഞാനവളെ തിരഞ്ഞു. ഒരു പൂമ്പാറ്റ പോലെ അവള്‍ അവിടെ പാറി നടക്കുന്നുണ്ടോയെന്നു. ഇല്ലായിരുന്നു... ഗേറ്റ് തുറന്നു ചെല്ലുമ്പോള്‍ എന്നിലേക്ക് പറന്നു വരുന്ന ഒരു പൂമ്പാറ്റയായിരുന്നു, അവളെന്റെ ഓര്‍മ്മയില്‍ .
ബെല്‍ മുഴക്കി കാത്തു നിന്നു. കാതുകളില്‍ വന്നലച്ച കാളിങ്ങ് ബെല്‍ കിളിയുടെ നീളന്‍ കരച്ചില്‍ പത്തു വര്‍ഷം പിന്നിലേക്ക് കൂട്ടികൊണ്ട് പോയി. അതിനു പിന്നാലെ പാദസ്വരത്തിന്റെ ചിലമ്പല്‍ അടുത്തു വന്നുകൊണ്ടിരുന്നു. വാതില്‍ പാതി തുറന്ന്‍ അവള്‍ അഥവാ ഒരു പെണ്‍കുട്ടി തല നീട്ടി. ഒരപരിചതനോടെന്നപോലെ കണ്ണുകള്‍ ചുളിച്ചു ആരെന്നന്ന്വേക്ഷിച്ചു. അങ്കിള്‍ എന്നതിനൊപ്പം എനിക്കെന്റെ പേര് കൂടി ചേര്‍ക്കേണ്ടി വന്നു. എനിക്കപരിചിതത്വം തോന്നിയത് അവളുടെ പാതിമാത്രം വിരിഞ്ഞ പുഞ്ചിരിയിലായിരുന്നു. വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചു. ദൂരേക്ക് മാറി കസേര കാട്ടി തന്നു. അവളുടെ കണ്ണുകളില്‍ നേരിയ ഭയം ഊറി നിന്നു . വിയര്‍പ്പ് പൊടിഞ്ഞ മൂക്കിന്‍ തുമ്പില്‍ ചോര ചുവന്നു . വരണ്ടതെന്ന പോലെ ചുണ്ട് നനച്ചു . ധരിച്ചിരിക്കുന്നു വസ്ത്രത്തില്‍ വിശ്വസമില്ലാത്ത പോലെ തുമ്പുകളില്‍ പിടിച്ചു താഴേക്കും വശത്തേക്കും വലിച്ചു കൊണ്ടിരുന്നു. അമ്മ ഉടനെ വരുമെന്ന് ഒന്നിലേറെ തവണ ഓര്‍മ്മിപ്പിച്ചു. എനിക്ക് അത്ഭുതവും അതിലേറെ അസ്വസ്ഥതയും ഉണ്ടാക്കിയത് അവളുടെ ശരീര വളര്‍ച്ചയായിരുന്നു. അവളില്‍ നഷ്ടപെട്ട കുട്ടിത്തമായിരുന്നു. കൗമാരത്തിന്റെ തുടിപ്പായിരുന്നു. കാലം വികൃതമാക്കിയ കണ്ണു കൊണ്ടു അതിനെ കാണേണ്ട.
മെല്ലിച്ച കൈകളാല്‍ അവളെ ആകാശത്തേക്ക് എറിയാന്‍ എനിക്ക് കഴിയില്ലല്ലോ. കവിളില്‍ ചുംബിച്ചു തോളില്‍ എടുത്ത് ചുഴറ്റാന്‍ ഇനിയെന്റെ എന്റെ ആരോഗ്യം അനുവദിക്കില്ലല്ലോ. ഞാന്‍ വിസ്മരിച്ചു പോയത് അല്ലെങ്കില്‍ ചിന്തിക്കാതെ പോയത് കാലത്തിന്റെ സഞ്ചാരത്തെ കുറിച്ചായിരുന്നു. കഴിഞ്ഞു പോയ കാലം എന്നെ ഒരു മദ്ധ്യവയസ്ക്കനാക്കി മാറ്റിയിരിക്കുന്നു. ഒരിക്കല്‍ അവള്‍ക്ക് എന്നിലേക്കുണ്ടായിരുന്ന ദൂരം ഒരു കളിക്കൂട്ടുകാരനിലേക്കുള്ളതായിരുന്നു. ഇന്ന്‍ ഒരു പെണ്ണില്‍ നിന്നും പുരുഷനിലേക്കുള്ളതാണ്. അതിനു ദൈര്‍ഖ്യമേറെയാണ്. പറയാന്‍ കഴിയുന്ന ഒരു ബന്ധവും ഞാനുമായി ഇല്ല. ' സുഹൃത്ത് ബന്ധം ' എന്ന് പറഞ്ഞു ചിരിക്കാം. അതിലേക്കു പോലും ഒരു ഇടുങ്ങിയ പാതയുണ്ട്. കാലം തീര്‍ത്ത ഒരു പാത. സമൂഹം അതിര്‍ തീര്‍ത്ത പാത. അതിലൂടെ സഞ്ചരിക്കുകയെന്നത് മനസ്സിനെ കൈവെള്ളയിലേക്ക് എടുത്ത് പിടിക്കുകയെന്ന പോലെ വിഷമം പിടിച്ചതാണ്. അല്ലെങ്കില്‍ അത് ഉള്ളില്‍ നിന്നും പല വഴി സഞ്ചരിക്കും. ചിലപ്പോള്‍ ആ ഇടുങ്ങിയ പാതയിലൂടെയും. ചുറ്റും നോക്കും, ഇരുട്ടാണോയെന്നു. ചുറ്റും നോക്കും, ശൂന്യതയുണ്ടോയെന്നു. ചുറ്റും നോക്കും, കണ്ണുകളടയ്ക്കപ്പെട്ടിട്ടുണ്ടോയെന്നു. ചുറ്റും നോക്കും, വിജനമാണോയെന്നു. അങ്ങനെയെങ്കില്‍ മിടിക്കാന്‍ തുടങ്ങും, താളം നഷ്ട്ടപ്പെട്ട ചങ്ക്. ധമനികളില്‍ നിണമുരുകും. ചിലയിടങ്ങളില്‍ ചോരയൂറി കൂടും. മനസ്സ് അതിന്റെ പാട്ടിനു പോകും. അങ്ങനെയെങ്കില്‍ മനസ്സിനെ നിയന്ത്രിക്കാന്‍, എടുത്ത് കൈവെള്ളയില്‍ പിടിക്കേണ്ടതുണ്ട് . വിരലുകള്‍ക്കുള്ളില്‍ ഞെരിച്ചമര്‍ത്താം, വഴുതി പോകാതെ.
മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല.... എന്നുള്ളം നരച്ച ജീവിത യാത്രയില്‍ വിളര്‍ച്ച ബാധിച്ചതാണ്..അതിനു ചോരയുടെ ചൂടോ ഗന്ധമോ ഇല്ല.. അതിന്റെ താളം പതിഞ്ഞതാണ്.. ഒടുവിലായൊരിക്കല്‍ താളം തെറ്റിയത് നിന്റെ പനിച്ചുടില്‍ വിറച്ചിട്ടാണ്.. നിന്റെ മിഴി പിടഞ്ഞാല്‍ എന്നുള്ളം നിശബ്ദതമാകും.. മകളെ ഞാന്‍ ആയിരത്തിലൊരുവനല്ല..
അമ്മയ്ക്കൊപ്പം വളര്‍ന്നിരിക്കുന്നു. ചായ വാഗ്ദാനം ചെയ്തു അകത്തേക്ക് പോയി. ചലനങ്ങളില്‍ ചടുലത നഷ്ടപ്പെട്ടിരുന്നു. നേര്‍ത്ത് പതിഞ്ഞ കാല്‍വെയ്പ്പുകളില്‍ പാദസ്വരം വായ് പൊത്തി കരഞ്ഞു.
ഓര്‍മ്മയുടെ അടിത്തട്ടില്‍ നിന്നും, മുഖം നഷ്ട്ടപെട്ട ഒരു പുരുഷന്‍ വന്നിരിക്കുന്നു..അയാള്‍ കോറിയിട്ട ഓര്‍മ്മകള്‍ പാതിയിലേറെ മാഞ്ഞിരിക്കുന്നു. ആരാണ് ഇയാള്‍ . അമ്മ പറഞ്ഞു തന്ന പുരുഷന്‍മാര്‍ പലതരത്തിലാണ്. അകന്നു നില്‍ക്കേണ്ടവര്‍ . അടുത്ത് ചെല്ലാവുന്നവര്‍ . ഇയാള്‍ , അതിനുമപ്പുറം ആരോ ആണോ ?
ടീപോയുടെ ചില്ലില്‍ മുഖം മിനുക്കി. മുടിയൊതുക്കി. എന്‍റെ മുഖം ആഭാസന്റെതു പോലെ കുറുകിയിരുന്നോ ? വ്യഭിചാരിയുടെതു പോലെ ചീര്‍ത്തിരുന്നോ ? ചെകുത്താന്റെതെന്നപോലെ കൊമ്പ് മുളച്ചിരുന്നോ ? ഇല്ല.. കാലം നര നട്ടിരിക്കുന്നു. പ്രായം ചുളിവും ഇരുളും ചേര്‍ത്ത് ഉഴുതു മറിച്ചിരിക്കുന്നു..
അവളുടെ മുറിയുടെ വാതില്‍ അടച്ചിരിക്കുന്നു. മിക്കിയും ടോമും ജെറിയും നിറഞ്ഞു നിന്ന വാതിലില്‍ ഇപ്പോള്‍ കൗമാരം ചിത്രങ്ങളായും അക്ഷരങ്ങളായും നിറഞ്ഞു നില്‍ക്കുന്നു. " ഡോണ്ട് ഡിസ്റ്റര്‍ബ് മീ ". ഒരു തൊപ്പിക്കാരന്‍ വിരല്‍ ചൂണ്ടി ചോദിക്കുന്നു " ഹൂ ആര്‍ യൂ "
അതിനുള്ളില്‍ ആ പഴയ പാവക്കൂട്ടം ഉണ്ടാവുമോ? അവള്‍ക്കു നല്കാന്‍ ഞാനുമൊന്നു കരുതിയിട്ടുണ്ട്. സ്വര്‍ണ്ണ തലമുടിയും നീല കണ്ണുകളുമുള്ള ഒന്ന്. അവള്‍ എന്നെ അവിടേക്ക് ക്ഷണിക്കാതിരിക്കില്ല. അവളുടെ കണ്ണുകള്‍ പൊത്തിയിട്ടു കയ്യിലുള്ള പാവയെ നല്‍കും. ഉറപ്പ് , ഇത് പോലെയൊന്ന് അവളുടെ പാവക്കൂട്ടത്തില്‍ ഉണ്ടാവില്ല.
ചായ വളരെ വേഗം ലഭിച്ചു. അവളുടെ അമ്മ നല്‍കിയിരുന്നതിനേക്കാള്‍ വേഗം. ടീപ്പോയില്‍ വെച്ച് പിന്നിലേക്ക് മാറി. ഒരു കവിള്‍ കുടിച്ചു തിരികെ വെച്ചു. അതില്‍ മധുരമുണ്ടായിരുന്നില്ല. മധുരം മുന്നില്‍ സ്പൂണ്‍ ഇട്ടു വെച്ചിട്ടുണ്ടായിരുന്നു. അമ്മ പഠിപ്പിച്ച പാഠങ്ങളില്‍ ആതിഥ്യമര്യാദയും വേണ്ടുവോളമുണ്ടായിരുന്നു. നിശബ്ദതയ്ക്ക് ഇടം നല്‍കാതെ ചോദ്യങ്ങള്‍ വന്നു കൊണ്ടിരുന്നു. യാത്രയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും പൂര്‍ണ്ണതയില്ലാത്ത ചോദ്യങ്ങള്‍. ഓരോന്നിനും ഒടുവില്‍ പാതിവിരിഞ്ഞ പുഞ്ചിരിയും നല്‍കി. അവള്‍ ഇടയ്ക്ക് ഗേറ്റില്‍ അമ്മയെ പ്രതീക്ഷിക്കുന്നണ്ടായിരുന്നു. ഞാന്‍ അവളുടെ മുറിയിലേക്കുള്ള ക്ഷണവും പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ കയ്യിലെ പാവകുട്ടി വാശി പിടിച്ചുകൊണ്ടിരുന്നു. അവളുടെ നോട്ടം ഗേറ്റില്‍ തന്നെയാണ്. എന്റേത് ആ വാതിലിലേക്കും.

Wednesday, December 19, 2012
"ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം"
അമ്മച്ചി പറയാറുണ്ട്, കുഞ്ഞിലേ ഉള്ള ശീലമാന്നു.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉടുപ്പിടില്ലാന്നു. എനിക്കോര്‍മ്മ വച്ച കാലം മുതല്‍ അങ്ങനെത്തന്നെയാണ്.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഉടുപ്പിടാറില്ല. അതെന്തോ..വല്ലാത്തൊരു അസ്വസ്ഥതയാണ്.. ഉറക്കം വരില്ല.. ഇപ്പൊ അങ്ങനല്ല..ഇപ്പൊ എന്ന് വെച്ചാല്‍, ഈ ഡിസംബര്‍ ഒന്ന് മുതല്‍..ലോകം ഒക്കെ അവസാനിക്കാന്‍ പോണെന്നു പറയുന്നു.. വല്ല ഭൂകമ്പവും വന്നു എല്ലാം കൂടി ഇടിഞ്ഞു മുകളിലൂടെ വീണാല്‍ രാവിലെ ബോഡി കാണിച്ചു കിടക്കണ്ടേ..അതായതു ഉടുപ്പില്ലാത്ത ബോഡി.. എനിക്കാണേല്‍ സിക്സ് പാക്കും ഇല്ല.. ഒള്ള വയറാണേല്‍, അത്താഴപട്ടിണിയായത് കാരണം, രാവിലെ ഏതാണ്ട് സര്‍ക്കാര്‍ ആപ്പീസിന് മുന്നിലെ പിച്ചക്കാരന്റെ പിച്ച പാത്രം പോലെ ആയിരിക്കും. പിന്നെ എന്താന്ന് വെച്ചാല്‍.............
"ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം" എന്നല്ലേ?
Friday, December 14, 2012
കുളിര്
ഒരിക്കല്‍ എനിക്ക് തലതല്ലിക്കരയാന്‍ അവളുടെ മാറിടം ചോദിച്ചു..
കണ്ണീര്‍ വാര്‍ക്കാന്‍ ചുമലുകളും...
പിന്നൊരിക്കല്‍ അവന്റെ പ്രണയം നഷ്ടപെട്ട
അവള്‍ എന്റെ മാറില്‍
തലതല്ലി കരഞ്ഞു..
എന്റെ ചുമലില്‍ കണ്ണീര്‍ വാര്‍ത്തു..
നഗ്നമായ കൈകളാല്‍
അവളെന്നെ വരിഞ്ഞു മുറുക്കിയിരുന്നു..
അവളുടെ കരഞ്ഞു കുഴഞ്ഞ നാവിലൂടെ
അവന്‍ വിതച്ച വിഷ വിത്തുകള്‍ മുള കരിഞ്ഞടര്‍ന്നു വീണു..
അവതാളമടിച്ച എന്റെ ഹൃദയതാളത്തിനൊപ്പം അവളുടെ
ചടുലഹൃദയതാളം താളപ്പെരുമഴ തീര്‍ത്തു..
അവള്‍ക്കൊപ്പം കരയാന്‍ കഴിയാതെ
എന്റെ കണ്ണുകള്‍ വരണ്ടുണങ്ങിയിരുന്നു..
കണ്ണീര്‍ മണമുള്ള നിമിഷങ്ങളുടെ ആദ്യ
ഇടവേളയില്‍ അവള്‍ അവളെയൊന്നാകെ
എന്നില്‍ നിന്നും അടര്‍ത്തി മാറ്റി...
കണ്‍കോണില്‍ അവശേഷിച്ച അവസാനതുള്ളി
കണ്ണീര്‍ വിരല്‍ തുമ്പിലടര്‍ത്തി എന്നിലേക്ക് കുടഞ്ഞു..
ഒരിരുപതു ഡിഗ്രി വിരിവില്‍
പുഞ്ചിരിയും നല്‍കി, വിതുമ്പി കൊണ്ട് എന്നില്‍ നിന്നും ഓടിമറഞ്ഞു...
അവളറിഞ്ഞിരുന്നില്ല, കഴിഞ്ഞ നിമിഷങ്ങളില്‍
ചുട്ടുപൊള്ളിയ അവളുടെ മേനി
എന്നില്‍ കുളിര് കോരിയിട്ടിരുന്നുവെന്നു...
Saturday, July 7, 2012
നല്ല വെളു വെളാന്നു
ഞാനവളെ പ്രണയിച്ചു തുടങ്ങുന്ന കാലത്ത് അവള്‍ മുട്ടിറക്കമുള്ള പാവാട ധരിച്ചു തുടങ്ങിയിട്ടില്ല. നന്നേ വെളുത്തിട്ടായിരുന്നു.. അവളുടെ നല്ല വെളുത്ത കാലുകള്‍ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. കുഞ്ഞി കുഞ്ഞി രോമങ്ങള്‍ നിറഞ്ഞ കാലുകള്‍.. അന്നതെനിക്ക് ലൈനടി ആയിരുന്നു. പിന്നെ ഇഷ്ടമായി..പിന്നെ പിന്നെ പ്രേമമായി. അവളറിയാതെ അവളുടെ പിന്നാലെ കുറേ നടന്നിട്ടുണ്ട്..മഴയില്‍, കൂട്ടുകാരികളെ പോലും കേറ്റാതെ പുള്ളിക്കുടക്കീഴില്‍ ഒറ്റയ്ക്ക് നടന്നു പോകുന്ന അവളുടെ പിന്നാലെ മഴ നനഞ്ഞു നടന്നിട്ടുണ്ട്. ദിവാകരന്‍ മാമന്റെ പറമ്പില്‍ നിന്നും പഴമാങ്ങ മോഷ്ട്ടിച്ചു പാവാട തുമ്പില്‍ നിറച്ച് ഒളിച്ചു ഒളിച്ചു പോകുന്ന അവളുടെ പേടിച്ചരണ്ട മുഖം എനിക്കോര്‍മയുണ്ട്.. ദിവാകരന്‍ മാമനോടു ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല...അവളെഴുതി കളഞ്ഞ ഒരു നൂറു പെന്‍സില്‍ തുണ്ടുകള്‍ ഞാന്‍ സൂക്ഷിച്ചിരുന്നു. വയല്‍ വരമ്പില്‍ കളഞ്ഞു പോയ അവളുടെ പാദസ്വരം കണ്ടുപിടിച്ചു കൊടുത്ത സുരേഷിനു ഇപ്പോഴും എന്റെ മനസ്സില്‍ ഒരു ശത്രുവിന്റെ മുഖമാണ്... അന്ന് ഞാനിറങ്ങിക്കയറിയ ചെളികുണ്ടുകള്‍... ചവിട്ടി മെതിച്ച നെല്‍ക്കതിരുകള്‍.. ഹോ! പിന്നീടവള്‍ ട്രെയിനില്‍ കേറി ബോംബേക്കു പോയി..ബിരുദം തേടി.. വര്‍ഷങ്ങളുടെ ഇടവേളകളില്‍ റെയിവേസ്റ്റേഷനില്‍ വന്നിറങ്ങുന്ന അവളില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടായിരുന്നു. അവള്‍ നന്നേ വെളുത്തിട്ടായിരുന്നു. വെളുപ്പിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. ഇന്നവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു. നിറത്തിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. അപ്പൊഴവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു..പക്ഷെ അവള്‍ക്കറിയില്ലല്ലോ എന്റ ഹൃദയം നല്ല വെളു വെളാന്നാണെന്നു.
Subscribe to:
Posts (Atom)
About Me
- Sathin Sathees (സതിൻ സതീശ്)
- ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....