Friday, February 1, 2013

കാമുകന്‍, കാമുകി , ആട് , പശു , ചെന്നായ .


കണ്ണിന്നു കണ്ണായ കരളിന്റെ കരളായ കണ്മണി, കാമുകി..
കാമുകന്‍ , കരള്‍ കൈ കുമ്പിളില്‍ കോരി കുറിക്കുന്നു...


ആടിന് പ്ലാവിലയെന്ന പോലെ, പശുവിന് വയ്ക്കോലെന്ന പോലെ.
പ്രിയേ എനിക്ക് നീയില്ലാതെ ജീവിക്കാന്‍ പറ്റില്ല..


ആടിന് കാടി കൊടുക്കാം, പശുവിന് പിണ്ണാക്ക് കൊടുക്കാം..
എനിക്ക് നിന്നെ വേണം, നീയല്ലാതെ പിന്നാരാ...


നീയെന്റെ കാടിയാണ്, പിണ്ണാക്കാണ്,
പുല്ലാണ്,പോച്ചയാണ്,പ്ലാവിലയും, വയ്ക്കോലുമാണ്. 


ഇഴയുള്ള ചകിരി കയറില്‍ കഴുത്തില്‍ കുരുക്കിട്ട് ഞാന്‍ കൂടെകൂട്ടം..


ഓലപ്പുരയില്‍ , അടുക്കളക്കോലായില്‍ കുറ്റി അടിച്ചു കെട്ടില്ല..


പുലരിയില്‍ മേയാന്‍ വിടാം. സൂര്യന്‍ ചിന്നവീട്ടില്‍
ചിമ്മിനികെടുത്തുമ്പോള്‍ വീട്ടിലെത്തിയേക്കണം..
അല്ലേല്‍ വഴിയില്‍ ചെന്നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ചോരകുടിക്കും.


അവര്‍ക്ക് മുന്നില്‍ മണി കിലുക്കരുത് , വാല് പൊന്തിക്കരുത്.. 
അവര്‍ പറയും നീ മണി കിലുക്കിയെന്നു , വാല് പൊന്തിച്ചെന്നു..


എന്റെ കണ്ണുകള്‍ ചെന്നായുടേതു പോലെയാണ്..
എന്റെ പല്ലുകള്‍ ചെന്നായുടേതു പോലെയാണ്..ഞാനുമൊരു ചെന്നായാണ്...
ആണ്‍ ചെന്നായ...


പോരുന്നോ മുട്ടിയുരുമ്മാന്‍.. കെട്ടി പുണരാന്‍..


എനിക്കറിയാം നിന്റെ കൂട്ടത്തില്‍ കൊമ്പ് കുലുക്കുന്നവരെ..
മണി പൊട്ടിച്ചു , വാല് മുറിച്ചു ആകാശത്തേക്ക് കാല് പൊന്തിക്കുന്നവരെ..


അവര്‍ നിന്നെ എന്നില്‍ നിന്നും വിലക്കിയേക്കാം..


കാരണം അവര്‍ പല്ലില്‍ ചോര പുരണ്ട ചെന്നായ്ക്കളെ മാത്രമേ കണ്ടിട്ടുള്ളൂ..
എല്ലാ ചെന്നായ്ക്കളും പല്ലില്‍ ചോര പുരണ്ടവരെന്നു കരുതുന്നു. വരുത്തി തീര്‍ക്കുന്നു..


പാല് കുടിക്കുന്ന ചെന്നായ്ക്കളും ഉണ്ടെന്നു അവര്‍ കരുതുന്നില്ല.. അകിടില്‍ പൊടിഞ്ഞ...

.......................................ശുഭം....................................

4 comments:

  1. എങ്ങനെ വായിക്കണം..എങ്ങനെ പൂർത്തിയാക്കണം.. നല്ല കവിത

    ReplyDelete
  2. എങ്ങനെ വേണേലും നന്ദി

    ReplyDelete
  3. തുടക്കം ഒരു കമല്‍ ഹസന്‍ സ്റ്റൈല്‍ ആയിരുന്നല്ലോ..."കണ്മണി അന്പോട് കാതലന്‍ നാന്‍ എഴുതും കടിതമേ" ...വളരെ നന്നായിരിക്കുന്നു...ആശംസകള്‍...

    ReplyDelete

About Me

ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....