അമ്മച്ചി പറയാറുണ്ട്, കുഞ്ഞിലേ ഉള്ള ശീലമാന്നു.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉടുപ്പിടില്ലാന്നു. എനിക്കോര്‍മ്മ വച്ച കാലം മുതല്‍ അങ്ങനെത്തന്നെയാണ്.. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ഉടുപ്പിടാറില്ല. അതെന്തോ..വല്ലാത്തൊരു അസ്വസ്ഥതയാണ്.. ഉറക്കം വരില്ല.. ഇപ്പൊ അങ്ങനല്ല..ഇപ്പൊ എന്ന് വെച്ചാല്‍, ഈ ഡിസംബര്‍ ഒന്ന് മുതല്‍..ലോകം ഒക്കെ അവസാനിക്കാന്‍ പോണെന്നു പറയുന്നു.. വല്ല ഭൂകമ്പവും വന്നു എല്ലാം കൂടി ഇടിഞ്ഞു മുകളിലൂടെ വീണാല്‍ രാവിലെ ബോഡി കാണിച്ചു കിടക്കണ്ടേ..അതായതു ഉടുപ്പില്ലാത്ത ബോഡി.. എനിക്കാണേല്‍ സിക്സ് പാക്കും ഇല്ല.. ഒള്ള വയറാണേല്‍, അത്താഴപട്ടിണിയായത് കാരണം, രാവിലെ ഏതാണ്ട് സര്‍ക്കാര്‍ ആപ്പീസിന് മുന്നിലെ പിച്ചക്കാരന്റെ പിച്ച പാത്രം പോലെ ആയിരിക്കും. പിന്നെ എന്താന്ന് വെച്ചാല്‍.............
"ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം" എന്നല്ലേ?
അതെ .ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം
ReplyDeleteഹഹഹ
ReplyDeleteചമഞ്ഞ് തന്നെ കിടക്കണം
ഒരുവേള ചത്തില്ലെങ്കിലും സാരമില്ല, ഉണരുമ്പോള്‍ നാണം കെടേണ്ടല്ലോ
:) അതെ
ReplyDelete