ഞാനവളെ പ്രണയിച്ചു തുടങ്ങുന്ന കാലത്ത് അവള്‍ മുട്ടിറക്കമുള്ള പാവാട ധരിച്ചു തുടങ്ങിയിട്ടില്ല. നന്നേ വെളുത്തിട്ടായിരുന്നു.. അവളുടെ നല്ല വെളുത്ത കാലുകള്‍ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. കുഞ്ഞി കുഞ്ഞി രോമങ്ങള്‍ നിറഞ്ഞ കാലുകള്‍.. അന്നതെനിക്ക് ലൈനടി ആയിരുന്നു. പിന്നെ ഇഷ്ടമായി..പിന്നെ പിന്നെ പ്രേമമായി. അവളറിയാതെ അവളുടെ പിന്നാലെ കുറേ നടന്നിട്ടുണ്ട്..മഴയില്‍, കൂട്ടുകാരികളെ പോലും കേറ്റാതെ പുള്ളിക്കുടക്കീഴില്‍ ഒറ്റയ്ക്ക് നടന്നു പോകുന്ന അവളുടെ പിന്നാലെ മഴ നനഞ്ഞു നടന്നിട്ടുണ്ട്. ദിവാകരന്‍ മാമന്റെ പറമ്പില്‍ നിന്നും പഴമാങ്ങ മോഷ്ട്ടിച്ചു പാവാട തുമ്പില്‍ നിറച്ച് ഒളിച്ചു ഒളിച്ചു പോകുന്ന അവളുടെ പേടിച്ചരണ്ട മുഖം എനിക്കോര്‍മയുണ്ട്.. ദിവാകരന്‍ മാമനോടു ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല...അവളെഴുതി കളഞ്ഞ ഒരു നൂറു പെന്‍സില്‍ തുണ്ടുകള്‍ ഞാന്‍ സൂക്ഷിച്ചിരുന്നു. വയല്‍ വരമ്പില്‍ കളഞ്ഞു പോയ അവളുടെ പാദസ്വരം കണ്ടുപിടിച്ചു കൊടുത്ത സുരേഷിനു ഇപ്പോഴും എന്റെ മനസ്സില്‍ ഒരു ശത്രുവിന്റെ മുഖമാണ്... അന്ന് ഞാനിറങ്ങിക്കയറിയ ചെളികുണ്ടുകള്‍... ചവിട്ടി മെതിച്ച നെല്‍ക്കതിരുകള്‍.. ഹോ! പിന്നീടവള്‍ ട്രെയിനില്‍ കേറി ബോംബേക്കു പോയി..ബിരുദം തേടി.. വര്‍ഷങ്ങളുടെ ഇടവേളകളില്‍ റെയിവേസ്റ്റേഷനില്‍ വന്നിറങ്ങുന്ന അവളില്‍ മാറ്റങ്ങളുടെ വേലിയേറ്റമുണ്ടായിരുന്നു. അവള്‍ നന്നേ വെളുത്തിട്ടായിരുന്നു. വെളുപ്പിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. ഇന്നവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു. നിറത്തിനൊപ്പം അവള്‍ക്കു നിറയെ അറിവും ലോകപരിചയവും കിട്ടി. അപ്പൊഴവള്‍ പറയുന്നു എനിക്ക് നിറമില്ലായെന്നു..പക്ഷെ അവള്‍ക്കറിയില്ലല്ലോ എന്റ ഹൃദയം നല്ല വെളു വെളാന്നാണെന്നു.
Subscribe to:
Post Comments (Atom)
About Me
- Sathin Sathees (സതിൻ സതീശ്)
- ലക്ഷ്യത്തിനു മുന്നിൽ കാലുകളും ശരീരമകെയും കുഴഞ്ഞു ബോധമറ്റ് കിടക്കുന്നു...ഒരു പെരുമഴയ്ക്കായ്....
അങ്ങിനെയെങ്കില്‍ അവള്‍ നമുക്ക് ചേരില്ല...
ReplyDeleteഅവളോടു പോകാൻ പറ
ReplyDeleteഅതന്നെ! പോകാന്‍ പറ ലവളോടു...ഞാനും ജോയിന്‍ ചെയ്തേ :)
ReplyDeleteകഥപച്ച. സ്വാഗതം :)
ReplyDelete