കുന്തിരിക്ക പുക നിറഞ്ഞ ഇരുള്‍ മുറികളില്‍ ജനല്‍
വിടവുകള്‍ വിതറുന്ന പ്രകാശത്തുണ്ടുകളില്‍
കാല്‍തടഞ്ഞു വീണ്, നീരുന്തിയ കട്ടില്‍ക്കാലുകളില്‍
ഇരുമ്പ് ചട്ട പുതച്ച് ജീവിതം പെറ്റ് കൂട്ടുന്നു.
കറ പിടിച്ച ജീവിതച്ചുമരുകളില്‍ മഴവില്‍
പിഴിഞ്ഞെടുത്ത കാര്‍മേഘ ചായം പൂശുന്നു.
ഷിഫോണ്‍ വലകള്‍ പുതച്ച കണ്ണുകളിലെ മന്ദഹാസം
മോതിര വിരലുകളിലൂടെ ഞൊടിച്ചുഴിയുന്നു.
എന്റെ ഓര്‍മ്മയുടെ ഭാണ്ഡത്തില്‍ ഇനി അവശേഷിക്കുന്നത്
ഒരു ചതുരക്കീറിനുള്ളില്‍ പിടഞ്ഞ കരിമഷിക്കണ്ണുകള്‍ മാത്രം.
No comments:
Post a Comment